ശോചനീയാവസ്ഥയിൽ തുടരുന്ന പള്ളിക്കാട് – ബ്ലോക്ക് റോഡിന്‍റെ മെയിൻറനൻസ് വർക്കിനായി കഴിഞ്ഞ ബഡ്ജറ്റിൽ പാസായ തുക നാഗരസഭ വാർഡ് കൗൺസിലർമാർ പണികൾ നടത്താതെ ലാപ്സാക്കിയെന്നാരോപിച്ച് ബി.ജെ.പിയുടെ പ്രക്ഷോഭം
ഇരിങ്ങാലക്കുട : ശോചനീയാവസ്ഥയിൽ തുടരുന്ന പള്ളിക്കാട് – ബ്ലോക്ക് റോഡിന്‍റെ മെയിൻറനൻസ് വർക്കിനായി കഴിഞ്ഞ ബഡ്ജറ്റിൽ പാസായ 2 ലക്ഷം രൂപ നാഗരസഭ 36, 37 വാർഡ് കൗൺസിലർമാർ പണികൾ നടത്താതെ ലാപ്സാക്കിയെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തി. 2022-23 വാർഷിക ബഡ്ജറ്റിൽ ഇതിനുള്ള തുക വകയിരിത്തിയിരുന്നു.
റോഡിന്‍റെ പണികൾ വേഗത്തിൽ ചെയ്ത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡൻറ് വിക്രമൻ കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട് ഉദ്‌ഘാടനം നിർവചിച്ചു.
രമിത്ത് സുബ്രഹ്മണ്യൻ, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻറ് സത്യദേവ്, ഓ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻറ് ജോജൻ കൊല്ലാട്ടിൽ, മധു പുരയാറ്റുപറമ്പിൽ, ലിഷോൺ കട്ടള , വിനു, രഞ്ജിത്ത് സുബ്രഹ്മണ്യൻ, ബിജു, സുനി ചെറാക്കുളം, ആദികൃഷ്ണ എം ആർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O