അവന്തിക പ്രവേശ പരമ്പരയിൽ ജൂലൈ 22 ന് സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും അവതരിപ്പിക്കുന്ന കൂച്ചിപ്പൂടി അവതരണങ്ങൾ ഇരിങ്ങാലക്കുട നാട്യരംഗത്ത്

ഇരിങ്ങാലക്കുട : അവന്തിക അവതരിപ്പിക്കുന്ന പ്രവേശ പരമ്പരയുടെ ഭാഗമായി ജൂലൈ 22 തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ 7 വരെ ഇരിങ്ങാലക്കുട നാട്യരംഗത്ത് സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും അവതരിപ്പിക്കുന്ന കൂച്ചിപ്പൂടി അവതരണങ്ങൾ അരങ്ങേറും. ഇരുവരും പ്രശസ്ത നർത്തകിയായ ശ്രീലക്ഷ്മി ഗോവർദ്ധനൻ്റെ ശിഷ്യകളാണ്.

നൃത്ത നാട്യ രംഗത്തെ പുതിയ ആവിഷ്കാരങ്ങളുടെ ആദ്യ അവതരണങ്ങൾക്കുള്ള വേദിയൊരുക്കലാണ് പ്രവേശ പരമ്പരകളിലൂടെ അവന്തിക സ്പേസ് ഫോർ ഡാൻസ് നിർവഹിക്കുന്നത്. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലാണ് അവതരണ സ്ഥലമായ നാട്യരംഗം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page