വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകര മുഗൾ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലേറ്റുംകര ബി.വി. എം ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി എട്ടു പ്രമുഖ ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു.

ടൂർണമെന്റ് ഒളിമ്പ്യൻ, പത്മശ്രീ കെ എം ബീന മോൾ ഉദ്ഘാടനം ചെയ്തു. മുഗൾ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും, മുൻ ദേശീയ 800 മീറ്റർ ജേതാവുമായ വർഗീസ് പന്തല്ലൂക്കാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ, മുൻ ഇൻറർനാഷണൽ ഫുട്ബോളർ സിസി ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

Continue reading below...

Continue reading below...


ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം കെ ജോസഫ്,ജനറൽ കൺവീനർ ഷാജൻ കള്ളിവളപ്പിൽ, ഷാജു വാലപ്പൻ, ഡേവിസ് മടാന, തോമസ് വാഴപ്പിള്ളി വാർഡ് മെമ്പർ ടി വി ഷാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫിനാൻസ് കമ്മിറ്റി കൺവീനർ വർഗീസ് തുളുവത്ത് നന്ദി രേഖപ്പെടുത്തി. ആദ്യം മത്സരത്തിൽ ഗോകുലം എഫ് സി കേരള വനിതാ ടീം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സെൻമേരിസ് കോളേജിനെ പരാജയപ്പെടുത്തി.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD