പടിയൂർ : പഞ്ചായത്ത് ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ കാട്ടൂർ വനിത എസ്.ഐയുടെ നടപടിയിൽ പടിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി. വാർഡിലുണ്ടായ മരണത്തെ തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്ന നടപടിയിൽ വനിതാ എസ്.ഐ കാണിച്ച നിർബന്ധവും പിടിവാശിയും മൂലം പടിയൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ജയശ്രീ ലാലിന് ഉണ്ടായ ദുരനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐക്കെതിരെ തൃശ്ശൂർ എസ്.പി.ക്ക് പരാതി നിൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്യുകയും മറ്റു ഭരണസമിതി അംഗങ്ങൾക്കും ചില മോശം അനുഭവങ്ങൾ ഈ എസ്.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചു. പോലീസും ജനപ്രതിനിധികളും നാടിൻ്റെ നന്മക്കും വികസനത്തിനും ഒരുപോലെ സേവനം ചെയ്യേണ്ടവരാണ്. കൂട്ടായ പ്രവർത്തനം എല്ലാ അവസരങ്ങളിലും ഉണ്ടാകേണ്ടതാണ്.
ജനപ്രതിനിധികളോടെന്നല്ല എല്ലാ ജനങ്ങളോടും നല്ല രീതിയിൽ ഇടപെടേണ്ടവരാണ് പോലീസ് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലത സഹദേവൻ അഭിപ്രായപ്പെട്ടു. സഹപ്രവർത്തകക്കുണ്ടായ മോശം അനുഭവത്തിൽ എസ്.ഐ.ക്കെതിരെ നടപടി എടുക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com