ഇനി കയർ ഭൂവസ്ത്രമണിയും, തോടും വരമ്പും – വാലൻചിറ തോട്ടിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കൽ പൂർത്തീകരിച്ചു

മാടായിക്കോണം : നീർച്ചാലുകളുടെയും തോടുകളുടെയും സംരക്ഷണത്തിനായി അവയുടെ ഓരങ്ങളിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായിട്ടാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തി അതി നൂതനമായ ഈ പ്രവർത്തി നഗരസഭാ 10 വാർഡിലെ വാലൻചിറ തോട്ടിൽ പൂർത്തീകരിച്ചത്.

കയർ വസ്ത്രം വിരിച്ച് ജലാശങ്ങളും തോടുകളും സംരക്ഷിക്കുന്ന പദ്ധതി നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. ടിവി ചാർളി അധ്യക്ഷത വഹിച്ചു. ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ് ചെലവ്.

ജലത്തെ മണ്ണിൽ തന്നെ സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മികച്ചതാണ് കയർ വസ്ത്രം വിരിക്കൽ. ഹരിത കേരള മിഷനുമായി സഹകരിച്ച് കയർ വികസന വകുപ്പിന്റെ കൂടെ സഹകരണത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പാക്കിയത്. തോടിന്റെ ഇരുവശത്തും , വലകൾ പോലെ കയർ ഭൂവ വസ്ത്രം സ്ഥാപിക്കുകയും, അതിനിടയിൽ ചെടികളും പുല്ലുകളും വളർത്തിയാണ് ഇവ നിലനിർത്തുന്നത്.

ഇത്തരം നൂതനമായ പദ്ധതികൾ മികവോടെ പൂർത്തീകരിച്ച അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകരെ ചെയർപേഴ്സൺ അനുമോദിച്ചു

ഭൂമിയ്ക്ക് സംരക്ഷണം, കയറിന് നല്ലകാലം

തീർത്തും പ്രകൃതിക്ക് ഇണങ്ങിയ സംരക്ഷണ പദ്ധതിയാണ് കയർ ഭൂവസ്ത്രം അണിയിക്കൽ. ഭൂമി ഒരുക്കി, ഭൂവസ്ത്രം വിരിച്ച് മുളയാണികൊണ്ട് ഉറപ്പിക്കുന്നതാണ് നിലവിലുള്ള രീതി, തുടർന്ന് പുല്ലുകൾ വച്ചുപിടിപ്പിക്കും. പ്രാദേശികമായി ലഭ്യമാകുന്ന പുല്ലുകളാണ് സാധാരണ ഉപയോഗിക്കുക. കുറച്ചേറെനാൾ കഴിയുമ്പോൾ കയർഭൂവസ്ത്രം നശിച്ച് മണ്ണിനോട് ചേരും. എന്നാൽ പുല്ല് തഴച്ച് വളരും. നല്ല ഉറപ്പോടെ സംരക്ഷണ ഭിത്തികൾ നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ തെളിയിച്ചത്.

You cannot copy content of this page