ഡോണ്‍ ബോസ്‌കോ വജ്ര ജൂബിലി : തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിന്‍റെ  വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പുമായി സഹകരിച്ച് പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സലേഷ്യന്‍ സഭയുടെ ആഗോള ഇക്കോണമര്‍ ജനറല്‍ ബ്രദര്‍ ജീന്‍ പോള്‍ മുള്ളര്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സന്‍ ഈരത്തറയ്്ക്കു നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. മോണ്‍. വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിച്ചു.

ബംഗളൂരു പ്രോവിന്‍സ് ഇക്കോണമര്‍ ഫാ. ജോയ് നെടുംപറമ്പില്‍, ഫാ. മനു പീടികയില്‍, ഫാ. ജോയ്‌സണ്‍ മുളവരിക്കല്‍, ഫാ. ജോസിന്‍ താഴത്തേറ്റ്, സിസ്റ്റര്‍ വി.പി. ഓമന, പോളി ആലേങ്ങാടന്‍, സെബി മാളിയേക്കല്‍, സിബി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലൈസ സെബാസ്റ്റിയന്‍, പി.ടി. ജോര്‍ജ്, പ്രഫ. സി.വി. ഫ്രാന്‍സിസ്, ജോയ് മുണ്ടാടന്‍, എം.എല്‍. ബാബു എന്നിവര്‍ നേതൃത്വം ചടങ്ങുകൾക്ക് നല്‍കി.

സ്‌കൂള്‍ മാനേജരും റെക്ടറുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു നന്ദിയും പറഞ്ഞു.


You cannot copy content of this page