ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ആതിരപ്പിള്ളിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി “തണൽ” സഹായ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അതിരപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐ നിർവഹിച്ചു.
ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, കുടകൾ എന്നിവ വിതരണം ചെയ്തു. പ്രമുഖ വ്യവസായിയും ക്രൈസ്റ്റ് കോളേജിന്റെ പൂർവ വിദ്യാർത്ഥിയുമായ വേണുഗോപാൽ മേനോൻ, ഗീത വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മാനസികമായി വെല്ലുവിളികൾ നേരിടുന്നവർക്കും സഹായം നൽകുന്ന തവനിഷ്, വലിയൊരു മാതൃകയാണെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അഭിപ്രായപ്പെട്ടു.
തവനിഷ് എക്സിക്യൂട്ടീവ് അംഗം തമന്ന കെ അബ്ദുൽ സ്വാഗതപ്രസംഗം നടത്തി.ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജോയ് പീനിക്കാപറമ്പിൽ സി. എം. ഐ അനുഗ്രഹ പ്രസംഗം നടത്തി. ക്രൈസ്റ്റ് കോളേജിന്റെ മുൻ മാനേജർ റവ. ഫാ. ജോൺ തോട്ടപ്പിള്ളി സാന്നിധ്യം അറിയിച്ചു. അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ ആശംസകൾ അറിയിച്ചു.
തവനിഷ് എക്സിക്യൂട്ടീവ് അംഗം ശ്വേതാ പ്രകാശ് നന്ദി പ്രസംഗം നടത്തി. തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മാരായ അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫ.തൗഫീഖ് അൻസാരി, അസിസ്റ്റന്റ് പ്രൊഫ.
നസീറ കെ എം എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive