എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ 2025 -26 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ആഘോഷിച്ചു. എസ്.എൻ ചന്ദ്രിക എജുക്കേഷനൽ ട്രസ്റ്റ് മാനേജർ ഡോ. സി. കെ രവി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ രാജൻ നെല്ലായി മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കുമാരൻ എ സി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സിൻല സി ജി എന്നിവർ ആശംസകൾ അർപ്പിച്ചു.

കറെസ്പോണ്ടൻസ് മാനേജർ ഭരതൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. റിട്ടയേഡ് ഹെൽത്ത് സൂപ്പർവൈസർ സ്റ്റാൻലി പി ആർ പ്രവേശനോത്സവ സന്ദേശം നൽകി. എസ് എൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അജിത പിഎം സ്വാഗതവും എസ് എൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഗോൾഡ എ.ബി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page