കല്ലേറ്റുംകര : കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിൽ 2025-26 അദ്ധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ നൈസൺ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ വർഗ്ഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.
സൗജന്യ പാഠപുസ്തക വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഓമന ജോർജ് നവാഗതന് നൽകിക്കൊണ്ട് നിർവഹിച്ചു. 2024 25 എസ്എസ്എൽസി ബാച്ചിലെ ഫുൾ എ പ്ലസ് ജേതാക്കളെ ദി കാത്ത്ലിക് എജ്യൂക്കേഷൻ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആൻ്റോ കെ ദേവസി പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

വാർഡ് മെമ്പർമാരായ മേരി ഐസക് ടീച്ചർ, ഷാജു ടിവി, പി ടി എ പ്രസിഡൻറ്, ജോൺസൺ കെഎ, എം പി ടി എ പ്രസിഡൻറ് ഷെറിൻ ജെൻസൺ, സ്കൂൾ ലീഡർ മാസ്റ്റർ ജെൻവിൻ ക്രിസ്റ്റി ജെൻസൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ടിവി സിനി ആർട്ടിസ്റ്റ് ശ്രീജിത്ത് പേരാമ്പ്ര മിമിക്രിയും സാൻ്റ് ഡ്രോയിംഗും അവതരിപ്പിച്ചു. 2009 SSLC ബാച്ച് അവരുടെ സഹപാഠിയായ സുധീഷ് കെ എസ് ൻ്റെ അകാലമരണത്തിൻ്റെ ഓർമയ്ക്കായി വിദ്യാലയത്തിലെ പതിനഞ്ചോളം നിർധന വിദ്യാർത്ഥികൾക്ക് പഠനകിറ്റും ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ അത്‌ലെറ്റ്സിന് സ്പോർട്ട് കിറ്റും വിതരണം ചെയ്തു.
ഫുൾ എ പ്ലസ്സുകരെ പ്രതിനിധീകരിച്ച് കുമാരി നിവേദ്യ അഭയൻ, കുമാരി ആൻലി ബിജു മാസ്റ്റർ ഋഷികേശ് പി, കുമാരി ആൻലിയ റോസ് ടി ജെ ,കുമാരി ആര്യ കെ ആർ എന്നിവർ അവരുടെ സ്കൂൾ ജീവിതാനുഭവവും വിജയാനുഭവവും പങ്കുവച്ചത് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജിജി തോമസ് ടി ചടങ്ങിന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈന എം എ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive