മുരിയാട് : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ഹീൽ – 2025 എന്ന ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് ചാലക്കുടി റോട്ടറി ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്നു. തൃശ്ശൂർ ആര്യാ ഐ കെയർ ഹോസ്പിറ്റൽസ്, ചാലക്കുടി ചിറയത്ത് ഒപ്റ്റിക്കൽസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു.
എംപറർ ഇമ്മാനുവൽ ചർച്ച് പി.ആർ.ഒ ഡയസ് ആച്ചാണ്ടി സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ നഗരസഭാ കൗൺസിലർ സുധാ ഭാസ്കർ, ആര്യാ കെയർ ഹോസ്പിറ്റൽ പ്രതിനിധി ഡോ. നീരജ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കായി പദ്ധതിയുടെ ഭാഗമായി സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങളും സൗജന്യ നിരക്കിൽ കണ്ണട വിതരണവും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive