പടിയൂർ : പടിയൂർ പഞ്ചായത്തിലെ കോടംകുളം റോഡിൽ നിർമ്മിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണത്തിൽ വലിയ പിഴവ്നടത്തിയവർക്കെതിരെ നടപടി വേണമെന്ന് കേരള കോൺഗ്രസ് പടിയൂർ മണ്ഡലം കമ്മിറ്റി ആവശ്യം ഉന്നയിച്ചു.
പാലം നിർമ്മാണത്തിലെ അഴിമതി, അശാസ്ത്രീയത എന്നിവക്കെതിരെ കേരള കോൺഗ്രസ് പടിയൂർ മണ്ഡലം കമ്മിറ്റി നിർദ്ദിഷ്ട പാലത്തിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
പ്രതിഷേധധർണ്ണ ജില്ലാജനറൽ സെക്രട്ടറി സേതുമാധവൻ പറയം വളപ്പിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ ബിജോയ് ചിറയത്ത്, അജിത സദാനന്ദൻ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, ആന്റോ ചാഴൂർ, ഷീജ, അഷ്‌ക്കർ മങ്കാട്ടിൽ, ബൈജു പതിശ്ശേരി, ബെന്നി വഞ്ചിപ്പുര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive