ക്രൈസ്റ്റ് കോളേജിൽ AI പരിശീലനക്കളരി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ സ്കൂൾ കോളേജ് തലങ്ങളിലെ അധ്യാപകർക്കായി ഏകദിന AI പരീശീലന കളരി സംഘടിപ്പിച്ചു. അധ്യാപകരെ ആധുനിക സാങ്കേതികവിദ്യകളായ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി
“AI For Teachers” എന്ന ശിൽപ്പശാല കോളേജിലെ ഫാ. ദിസ്മാസ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി.

സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകർക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതും, അധ്യയനത്തെ ലളിതമാക്കാനും കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കുന്ന AI ടൂളുകളെ പരിചയപ്പെടുത്തിയ ശില്പശാലയിൽ ഗൂഗിൾ സർട്ടിഫൈഡ് എഡ്യൂക്കേറ്ററും മലയാളവിഭാഗം അധ്യക്ഷനുമായ ഫാ. ടെജി കെ. തോമസ് സി.എം.ഐ ക്ലാസ്സെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ നേതൃത്വം നൽകിയ പരിപാടിയിൽ ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഷിൻ്റോ കെ. ജി , എച്ച് ആർ. മാനേജർ പ്രൊഫ. ഷീബ വർഗീസ് യു, ഡോ. ലിൻഡ മേരി സൈമൺ എന്നിവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page