ഇരിങ്ങാലക്കുട : കളവ് കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോവുകയും ഈ കേസിൽ ഒരു വർഷം ശിക്ഷ ലഭിച്ചതിലുമുള്ള വൈരാഗ്യത്താൽ റിട്ടയേർഡ് പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക് പോലീസിൽ നിന്ന് 17 വർഷം മുമ്പ് വിരമിച്ച മറ്റത്തൂർ സ്വദേശി അടിപ്പറമ്പിൽ വീട്ടിൽ ചന്ദ്രശേഖരൻ (72 ) എന്നയാളെ കോടാലിയിലുള്ള ഹോട്ടലിൽ വെച്ച് ആക്രമിച്ച സംഭവത്തിന് വെള്ളിക്കുളങ്ങര പത്തുകുളങ്ങര സ്വദേശി അയ്യന്തോർ വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ (58) എന്നയാളെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അബ്ദുൾ റഹ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ചന്ദ്രശേഖരൻ 1996 ൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയം മുഹമ്മദ് അബ്ദുൾ റഹ്മാനെ കളവ് കേസിൽ അറസ്റ്റ് ചെയ്യുകയും തുടർന്ന് ബാംഗ്ലൂർക്ക് കൊണ്ടു പോയി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഈ കേസിൽ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് പ്രതി ചന്ദ്രശേഖരനെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചത്. മുഹമ്മദ് അബ്ദുൾ റഹ്മാനെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരം വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ഇൻസ്പെക്ടർ ജോഷി, എ എസ് ഐ ജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive