ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് വെച്ച് ഭാര്യയെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സജിമോൻ (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജുവിൻറ നിർദ്ദേശാനുസരണം എസ് എച്ച് ഓ അനീഷ് കരീം, എസ് ഐ ഷാജൻ എം എസ് , ജലീൽ എം കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സജിമോനും ഭാര്യയും തമ്മിലുള്ള വിവാഹ മോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ നടക്കുന്നുണ്ട്.
കേസിന്റെ വിചാരണക്കായി ഭാര്യ കഴിഞ്ഞ ദിവസം കോടതിയിലെത്തിയ സമയം ഡൈവോഴ്സ് കേസു കൊടുത്തതിലുള്ള വിരോധത്താൽ സജിമോൻ രശ്മിയെ തടഞ്ഞു നിർത്തി കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് വയറിലും, പുറത്തും, കയ്യിലും കുത്തുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നി പോലീസുദ്യോഗസ്ഥരുടെ സഹായത്തോടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പേരിൽ കൊടകര, മാള, വലപ്പാട് എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. ഗുരുതരമായി പരിക്കു പറ്റിയ ഭാര്യയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഐ സി യൂവിൽ ചികിത്സയിലാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉമേഷ് കെ.വി രാഹുൽ അമ്പാടൻ, സിപിഓ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews