പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കീഴിൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ പ്രൊഫ: കെ.യു അരുണൻ മാസ്റ്റർ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയാണ് ലാബി കെട്ടിട നിർമ്മാണത്തിനായി ഉപയോഗിച്ചത്.
ലാബിലേക്ക് വേണ്ട പരിശോധന ഉപകരണങ്ങൾ 2018 ലെ പ്രളയാനന്തരം നവീകരണത്തി ഭാഗമായി ലഭിച്ചിരുന്നു. ലാബി പ്രവർത്തനം പടിയൂരിലെ സാധാരണജനങ്ങൾക്ക് വളരെ ആശ്വാസകരമാകുമെന്ന് മന്ത്രി കൂട്ടി ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ, ഡിഎംഒ ഡോ. ശ്രീദേവി ടിപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിജി രതീഷ് ,ടി.വി. വിബിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ , ആരോഗ്യ കേരളം തൃശൂർ ഡി പി എം ഡോ. പി .എം . സജീവ് കുമാർ , ബിജോയ് കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ജിത്തു ജോർജ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com