മഴ മുന്നറിയിപ്പ് ; തൃശൂർ ജില്ലയിൽ ജൂൺ 19,20,21 തീയതികളിൽ മഞ്ഞ അലെർട്ട്

അറിയിപ്പ് : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ജൂൺ 19 തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ജൂൺ 20 ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ജൂൺ 21 ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ ജാഗ്രതയാണ് നൽകിയിട്ടുള്ളത്.

ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 24.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഞായറാഴ്ച പകൽ ഇരിങ്ങാലക്കുട മേഖലയിൽ മഴ വിട്ടുനിന്നു.

continue reading below...

continue reading below..


22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.

You cannot copy content of this page