“മുതിർന്നവരോടൊപ്പം” സ്‌പെഷ്യൽ ക്യാമ്പയിനുമായി ഇരിങ്ങാലക്കുട മെയിന്റനനൻസ് ട്രൈബ്യൂണലും സാമൂഹ്യനീതി വകുപ്പും

ഇരിങ്ങാലക്കുട : “മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ലോക ബോധവത്കരണദിന”ത്തോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിലുള്ള “മുതിർന്നവരോടൊപ്പം” സ്‌പെഷ്യൽ വാരാചരണ ക്യാമ്പയിൻ സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു ഉൽഘാടനം ചെയ്തു. മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾ തടയിടുന്നതും,അവരുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്നതും ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റർ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു പ്രകാശനം ചെയ്തു.

തുടർന്ന് ” മുതിർന്നവരോടൊപ്പം” സ്പെഷ്യൽ ക്യാമ്പയിനിന്റെ ഭാഗമായി സമൂഹത്തിൽ മുതിർന്നവരോടുള്ള ആദരവ്,സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സ്പെഷ്യൽ പോസ്റ്ററുകൾ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ.എ.എസ്, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ ഷാജി.എം.കെ. എന്നിവർ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട മെയിന്റനനൻസ് ട്രൈബ്യൂണലിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിലുള്ള “മുതിർന്നവരോടൊപ്പം” എന്ന സ്‌പെഷ്യൽ വാരാചരണ ക്യാമ്പയിൻ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പ്രശസ്ത ഫോട്ടോഗ്രാഫർ ഷൈജു ബീറ്റ,റെഡ് എഫ്.എം.റേഡിയോ ജോക്കി സൂര്യ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ എന്നിവർ ചേർന്നൊരുക്കിയ “വേൾഡ് എൽഡർ അബ്യൂസ് പ്രിവെൻഷൻ മെസ്സേജ് വീഡിയോ” ഇരിങ്ങാലക്കുട ആർ.ഡി.ഓ ഷാജി.എം.കെ. റിലീസ് ചെയ്തു.സോഷ്യൽമീഡിയ,വാട്ട്സ് ആപ്പ് വഴി സ്കൂൾ കോളേജ് വിദ്യാർത്ഥികൾ,സന്നദ്ധ സംഘടനകൾ,മുതിർന്ന പൗരന്മാരുടെ സംഘടനകൾ, റെസിഡൻഷ്യൽ അസോസിയേഷൻ ഗ്രൂപ്പുകൾ എന്നിങ്ങനെ “വേൾഡ് എൽഡർ അബ്യൂസ് പ്രിവെൻഷൻ മെസ്സേജ് വീഡിയോ” ഷെയർ ചെയ്തു നൽകി.


മുതിർന്നവർക്കെതിരെയുള്ള അധിക്ഷേപം തടയിടുന്നത്തിനുള്ള പ്രതിജ്ഞ ഉദ്യോഗസ്ഥർ ഏറ്റ് ചൊല്ലുകയും,ബോധവത്കരണ നോട്ടീസുകൾ, ലഘു ലേഖകൾ പൊതുജനങ്ങൾക്കും നൽകിക്കൊണ്ടും, പൊതുഇടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചും “മുതിർന്നവരോടൊപ്പം” സ്പെഷ്യൽ ക്യാമ്പയിനിന് തുടക്കമായി. സിനിമാ സീരിയൽ അഭിനേത്രി പ്രഭാ.ആർ.കൃഷ്ണൻ സ്പെഷ്യൽ ക്യാമ്പയിന്റെ ഭാഗമായി നൽകിയ ബോധവത്കരണ വീഡിയോ ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്‌സി സ്റ്റീഫൻ റിലീസ് ചെയ്തു.

വരും ദിനങ്ങളിലും,മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ,വിദ്യാർത്ഥിപങ്കാളിത്തത്തോടെ സോഷ്യൽ മീഡിയ ക്യാമ്പയിൻ,സായപ്രഭാ ഹോമുകളിൽ ബോധവത്കരണ ക്ലാസുകൾ,പഞ്ചായത്ത്‌ തല ബോധവത്കരണ വയോജന സംഗമങ്ങൾ,മുതിർന്ന പൗരന്മാരുടെ സംരക്ഷണനിയമപ്രകാരം പരാതി പരിഹാര അദാലത്ത് എന്നിവ സംഘടിപ്പിക്കും.

ജില്ലാ സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് സിനോ സേവി,ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ,ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസ് സീനിയർ സൂപ്രണ്ട് രേഖ.കെ,ജൂനിയർ സൂപ്രണ്ടുമാരായ ബിന്ദു.കെ,സിന്ധു സിദ്ധൻ,സാമൂഹ്യനീതി വകുപ്പ് പ്രൊബേഷൻ ഓഫീസർമാരായ കെ. ജി. രാഗപ്രിയ, റോഷിണി.ആർ, റവന്യു ഉദ്യോഗസ്ഥരായ സിന്ധു.പി.ബി. രഞ്ജിത.എൻ എന്നിവർ ക്യാമ്പയിൻ പരിപാടികളിൽ പങ്കെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page