ഷീ ലോഡ്ജ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുകയും,പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത ഷീ ലോഡ്ജ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട പ്രെെവറ്റ് ബസ്സ്റ്റാന്റിന് സമീപം ടെക്കനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് കുടുബശ്രീ തൊഴില്‍ പരിശീലന കേന്ദ്രംഉള്‍പ്പടെയുള്ള ഷീ ലോഡ്ജ് പ്രഖ്യാപനം ഉണ്ടായത് വേഗത്തിൽ നടപ്പിലാക്കണമെന്നും സ്ത്രീകളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ഔദ്യോഗിക പ്രേമയം വഴി ആവശ്യപ്പെട്ടു.

continue reading below...

continue reading below..


പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുമതി തിലകൻ, സെക്രട്ടറി അനിതാ രാധാകൃഷ്ണൻ, ട്രഷറര്‍ പ്രിയ സുനില്‍, വൈസ് പ്രസിഡന്റ് ജിഷ ജോബി, ബിന്ദു സാജു , ഷൈല അശോക്,ജോ. സെക്രട്ടറി ഷീല അജയഘോഷ്, അൽഫോൺസ തോമസ്,സുധ ദിലീപ്,എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. പ്രസീഡിയം അൽഫോൺസ തോമസ്, ഷീല അജയ്ഘോഷ് , ബിന്ദു സാജു, മിനിസ് വി.കെ സരിത, സുധ ദീലിപ്, പ്രിയ സുനിൽ, പ്രമേയം ബിന്ദു സലീഷ്, സരിത സുരേഷ്, ബിന്ദു പ്രദീപ് എന്നീ വിവിധ കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.

You cannot copy content of this page