കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

കാറളം : വീടിന്‍റെ കിണറ്റിൽ പെയിന്റ് അടിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്റ്റീഫൻ ജോർജിനെ (51) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിനോ പോൾ കിണറ്റിൽ ഇറങ്ങി നെറ്റിൽ ഇദ്ദേഹത്തെ നിസാര പരിക്കുകളോടെ കരയ്ക്ക് കയറ്റി.

continue reading below...

continue reading below..സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണ മാവില്ല, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ്, അരുൺരാജ് സന്ദീപ്, ഹോം ഗാർഡമാരായ മൃതുജ്ഞയൻ, ജയൻ എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.

You cannot copy content of this page