ഇരിങ്ങാലക്കുട : കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ നാശനഷ്ടങ്ങൾ, ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ റോഡിലേക്ക് മരം വീണു. ഞായറാഴ്ച പത്തുമണിയോടെ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും ആണ് മരം വീണത്. സ്കൂൾ കോമ്പൗണ്ടിനകത്താണ് മരം വീണത്. അവധി ദിവസമാണെങ്കിലും സ്കൂൾ ഓഡിറ്റോറിയത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരു സംഗീത പരിപാടി നടന്നുവരുണ്ട് . അതിലേക്കായി നിരവധി ആളുകളും വാഹനങ്ങളും സ്കൂൾ കോമ്പൗണ്ടിൽ അപകടസമയത് ഉണ്ടായിരുന്നു. എന്നാൽ ഇവക്കൊന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. എന്നാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive