അമേരിക്കൻ ചിത്രം ” ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യൂ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2025 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള അംഗീകാരം നേടിയ അമേരിക്കൻ ചിത്രം ” ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യൂ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 3 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു.



മകളുടെ അസുഖവും ഭർത്താവിൻ്റെ അഭാവവും തകർച്ചയിലായ വീടും ജോലിയുടെ സമ്മർദ്ദങ്ങളും സഹപ്രവർത്തകനുമായിട്ടുള്ള സുഖകരമല്ലാത്ത ബന്ധവും ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ലിൻഡയുടെ ജീവിതമാണ് 113 മിനിറ്റുള്ള ചിത്രം പറയുന്നത്. നാല്പതോളം അവാർഡുകൾ നേടിയ ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page