ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തിൻ്റെ രണ്ടാം ദിവസം മാർഗിമധു ചാക്യാർ സംവിധാനം ചെയ്ത മത്തവിലാസപ്രഹസനം അരങ്ങേറി. കുടിയാട്ടത്തിന് മുൻപ് പ്രഹസനങ്ങളെ കേന്ദ്രീകരിച്ച് മധു ചാക്യാർ പ്രഭാഷണം നടത്തി.
രണ്ടാം ദിവസത്തെ മത്തവിലാസം കൂടിയാത്തിൽ കപാലിയായിട്ട് നേപത്ഥ്യ യദുകൃഷ്ണൻ ദേവസോമയായിട്ട് നേപത്ഥ്യ ആരതി ഉന്മത്ത കനായിട്ട് നേപത്ഥ്യ ശ്രീഹരി ചാക്യാർ പാശുപതനായിട്ട് ഗുരുകുലം തരുൺ ശാക്യഭിക്ഷുവായിട്ട് നേപത്ഥ്യ രാഹുൽ ചാക്യാർ എന്നിവർ രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ നേപത്ഥ്യ ജിനേഷ് ചാക്യാർ, നേപത്ഥ്യ അശ്വിൻ, നേപത്ഥ്യ ആദർശ്, ഇടക്ക കലാനിലയം രാജൻ, താളം സരിത കൃഷ്ണകുമാർ, ആതിര ഹരിഹരൻ, ഗുരുകുലം വിഷ്‌ണുപ്രിയ, ചമയം കലാനിലയം ഹരിദാസ്, കലാനിലയം സുന്ദരൻ എന്നിവർ പങ്കെടുത്തു.
മൂന്നാം ദിവസമായ വെള്ളിയാഴ്ച ഡോ. അപർണ നങ്ങ്യാർ സംവിധാനം ചെയ്ത രുഗ്‌മിണി ഹരണംകൂടിയാട്ടം അരങ്ങേറും. കൃഷ്‌ണനിൽ അനുരക്തയായ രുഗ്‌മിണി സഖിയായ മകരന്ദികയോട് കൂടി കൃഷ്‌ണകഥകളെ വർണ്ണിക്കുന്നത് കഥാഭാഗം. രുഗ്‌മിണിയായിട്ട് ഡോ. അപർണനങ്ങ്യാരും മകരന്ദികയായിട്ട് സരിത കൃഷ്‌ണകുമാറും രംഗത്തെത്തും.
രുഗ്‌മിണി ഹരണംകൂടിയാട്ടത്തിന് മുൻപ് ദശരൂപകങ്ങളിലെഇഹാമൃഗം – രുഗ്മിണി ഹരണം നാടകത്തിൻ്റെ ഗ്രന്ഥ സാഹിതീയത എന്ന വിഷയത്തിൽ ഡോ. മുരളിധരൻ പ്രഭാഷണം നടത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





