ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിൽ സാമൂഹ്യ പ്രവർത്തനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഇൻ്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ജനുവരി മുപ്പതിന് നടത്തപ്പെടുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിംസ് വളപ്പില പി. എം. ജെ.എഫ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ബിജു ജോസ് അധ്യക്ഷത വഹിക്കും.
പുതുതായി ആരംഭിക്കുന്ന ലയൺസ് ക്ലബ് ഓഫ് സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയിൽ ഇരുപത് പേരാണ് അംഗത്വം സ്വീകരിക്കുന്നത്. നാല് അധ്യാപകരും പതിനാറു കുട്ടികളും ഉൾക്കൊള്ളുന്ന ഈ ക്ലബ്ബിന്റെ പ്രസിഡൻ്റ് കുമാരി ദിയ ജോഷിയും സെക്രട്ടറി കുമാരി ഗൗരി നന്ദകുമാറും ട്രഷറർ കുമാരി അഗ്രിയ ജോയും ആയിരിക്കും.
പുതിയ അംഗങ്ങളെ ഇൻഡക്ഷൻ നടത്തുന്നത് ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് പ്രസിഡൻ്റ് ആയ ലയൺ ജയകൃഷ്ണൻ.ടി യും ഇൻസ്റ്റലേഷൻ ഓഫ് ഓഫീസ് ബയേഴ്സ് നടത്തുന്നത് ഡിസ്ട്രിക്ട് സെക്കൻഡ് വൈസ് പ്രസിഡൻ്റ് ലയൺ സുരേഷ് കെ വാര്യർ ആയിരിക്കും. ബാനർ പ്രസന്റേഷൻ നടത്തുന്നത് ലയൺ ജോർജ് മോറലിയും പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ സിജി പി.ഡിയും ആയിരിക്കും എന്ന് കോളേജിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസ്സി, കോളേജ് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് .ദിയ ജോഷിയും ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ബിജു ജോസ്, സോൺ ചെയർമാൻ നിതിൻ ജോൺ, മരിയ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive