ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിജയോത്സവം ആഘോഷിച്ചു. കഴിഞ്ഞ മാർച്ചിൽ നടത്തിയ ഹയർ സെക്കൻ്ററി പരീക്ഷയിൽ 1200/1200 മാർക്ക് നേടിയ ഫദ്‌വ ഫാത്തിമയേയും എസ്എസ് എൽ എസി- പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+ ഗ്രേഡ് നേടിയവരെയും ഒരു വിഷയത്തിന് മാത്രം A+ നഷ്ടപ്പെട്ടവരേയുമാണ് ആദരിച്ചത്. സ്കൂൾ മാനേജ്മെൻ്റ്, പി ടി എ സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് 170 തോളം കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പരിപാടി ഉദ്ഘാടനം ചെയ്തു.തൃശൂർ റൂറൽ എ എസ് പി ടി എസ് സിനോജ് വിശിഷ്ടാഥിതിയായിരുന്നു.
നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ, പി ടി.എ വൈസ് പ്രസിഡൻ്റ് ടിൻ്റു സുഭാഷ്, മാനേജർ രുക് മണി രാമചന്ദ്രൻ, മാനേജ്മെൻ്റ് പ്രതിനിധി വി.പി.ആർ മേനോൻ, ഹരിദാസ് വി.എ,സാലിസഖറിയ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രിൻസിപ്പാൾ കെ ജയലക്ഷമി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സീന കെ പി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive