ഇരിങ്ങാലക്കുട : വരവേൽപ്പ് 2025 എന്ന പേരിൽ പ്ലസ് വൺ പ്രവേശനോത്സവവും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആഘോഷിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു . പ്ലസ്ടു, പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും ഡി വൈ എസ് പി ബിജോയ് പി. ആർ നിർവഹിച്ചു. തുടർന്ന് രക്ഷിതാകൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സിവിൽ പോലീസ് ഉദ്യോഗസ്ഥനായ മണി ഇ. എസ് ന്റെ നേതൃത്വത്തിൽ നടന്നു.
പ്രിൻസിപ്പാൾ മുരളി എം.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജി സി.പി നന്ദിയും പറഞ്ഞു. തുടർന്ന് എൻ.എസ്.എസ് കുട്ടികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബും ഇരിങ്ങാലക്കുട മോഡൽ ബോയ്സ് കുട്ടികളുടെ മ്യൂസിക് ബാന്റായ റെഡ് ബീറ്റസിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive