ശ്രീ. കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്തിൽ അശനം എന്ന ഭാഗത്തിൽ “ഗണപതിപ്രാതൽ” അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ “ഗണപതിപ്രാതൽ” എന്ന ഭാഗം അരങ്ങേറി.

സർവ്വവിഘ്നനാശകനായ ഗണപതി ലോകത്തിലെ ഏറ്റവും ധനികനായ കുബേരന്റെ അഹങ്കാരം നശിപ്പിച്ച കഥ സന്ദർഭോചിതമായ ഫലിതങ്ങൾ ചേർത്ത് ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ മഠം ഗുരു കുട്ടൻ ചാക്യാർ വിദൂഷകനായി അവതരിപ്പിച്ചു. തിങ്കളാഴ്ച അശനത്തിലെ അടുത്ത ഭാഗമായ “പന്ത്രണ്ടാം മാസം” അരങ്ങേറും.

പി.കെ.ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ യഥാക്രമം മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page