എൻ.ജി.ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള എൻ.ജി.ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാൾ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് പൂതംകുളം മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ആർ ആശാലത ഉദ്ഘാടനം ചെയ്തു.

കേരളത്തെ സാമ്പത്തികമായി തകർക്കുന്നതിനുള്ള നീക്കങ്ങൾ ചെറുക്കുക. കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച് അണിചേരുക. പി എഫ് ആർ ഡി എ നിയമനം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, നവ കേരള സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

ജില്ലാ വൈസ് പ്രസിഡൻറ് ആർ എൽ സിന്ധു അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ ജില്ല ജോയിൻറ് സെക്രട്ടറി പി ജി കൃഷ്ണകുമാർ സ്വാഗതവും ജില്ല സെക്രട്ടറിയേറ്റ് അംഗം സി ആനന്ദ് നന്ദിയും പറഞ്ഞു.

continue reading below...

continue reading below..


You cannot copy content of this page