ഡോ. വിനീതയെ സേവാഭാരതി ഇരിങ്ങാലക്കുട ആദരിച്ചു

ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻനിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് അർഹയായ ഡോ ഇ വിനീതയെ സേവാഭാരതി വിദ്യാഭ്യാസ സമിതി കൺവീനർ രമ കേശവദാസിന്‍റെ നേതൃത്തത്തിൽ നിലവിളക്ക് നൽകി ആദരിച്ചു. സേവാഭാരതി സെക്രട്ടറി ഉണ്ണികൃഷ്ണൻ പി.കെ, ഗീത കെ.മേനോൻ, മണി പള്ളിപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്കൃത വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ വിനീത കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിലെ റിസർച്ച് സൂപ്പർവൈസർ കൂടിയാണ്.

നാരായണീയം, ഭഗവദ്ഗീത, അക്ഷരശ്ലോകം തുടങ്ങിയവ പ്രായഭേദമെന്യേ സേവന മനോഭാവത്തോടെ കഴിഞ്ഞ 30 വർഷമായി വിനീത അഭ്യസിപ്പിച്ചു വരുന്നു.

ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിൽ എരേക്കത്ത് ഇന്ദിരയുടെയും മൂത്തേടത്ത് നാരായണൻകുട്ടിയുടെയും മകളാണ്. ഇരിങ്ങാലക്കുട സ്വാമീസ് ബേക്കറി ഉടമ ദൊഡ്ഡമന ജയകൃഷ്ണന്റെ ഭാര്യയാണ് വിനീത.

continue reading below...

continue reading below..

You cannot copy content of this page