
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. രണ്ട് അധ്യാപകരും മൂന്ന് അനധ്യാപകരുമാണ് തങ്ങളുടെ സേവന കാലഘട്ടത്തിനു ശേഷം ഈ വർഷം ക്രൈസ്റ്റ് കോളേജിൽ നിന്ന് വിരമിക്കുന്നത്.
കോളേജിൻറെ വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ അസോ. പ്രൊഫ. പള്ളിക്കാട്ടിൽ മേരി പത്രോസ് മുപ്പത്തി രണ്ട് വർഷത്തെ അധ്യാപനത്തിന് ശേഷവും, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സോണി ടി. ജോൺ മുപ്പതിയൊന്ന് വർഷത്തെ അധ്യാപനത്തിനു ശേഷവുമാണ് വിരമിക്കുന്നത്. സീനിയർ ക്ലർക്ക്മാരായ ആൻറണി കെ. ഡി., ജോഷി സി. ടി. എന്നിവർ ഇരുപത്തിയെട്ട് സേവന വർഷങ്ങൾക്ക് ശേഷവും, ലാബ് അറ്റൻഡറായ ഷാബു എം. പി. മുപ്പത്തി നാല് സേവന വർഷങ്ങൾക്ക് ശേഷവും സർവീസിൽ നിന്നും വിരമിക്കുന്നു.
രാവിലെ പത്തിന് കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായി. ക്രൈസ്റ്റ് കോളേജിലെ തൻ്റെ പഠനകാലത്തെ ഓർമകൾ ഗ്രഹതുരത്വത്തോടെ അദ്ദേഹം പങ്കുവച്ചു.
വിരമിക്കുന്നവരുടെ ഛായാചിത്രം വൈസ് ചാൻസലർ അനാച്ഛാദനം ചെയ്തു. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ. സെബാസ്റ്റ്യൻ വാണിയപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സി എം ഐ തൃശ്ശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവർക്ക് ഉപഹാരം നൽകി. പ്രിൻസിപ്പാൾ ഡോ. ഫാദർ ജോളി ആൻഡ്രൂസ്, ഡോ. കെ. ജെ. വർഗീസ്, ഡോ. എൻ. അനിൽ കുമാർ, ശ്രീ. ഷാജു വർഗീസ്, ഡോ. സേവ്യർ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മുപ്പത്തിയെട്ടാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ ക്രൈസ്റ്റിലെ വിദ്യാർത്ഥികളെ ചടങ്ങിൽവച്ച് ആദരിച്ചു. സോഷ്യൽവർക്ക് വിഭാഗം അദ്ധ്യാപകനായ പ്രൊഫ. സൈജിത് രചിച്ച ‘ഗാന്ധിയൻ ഫിലോസഫി ഇൻ സോഷ്യൽ വർക്ക് ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വൈസ് ചാൻസലർ നിർവഹിച്ചു. ക്രൈസ്റ്റ്ൻ്റെ ശ്രവ്യം ഓഡിയോ ലൈബ്രറിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive