
കൊറ്റനല്ലൂർ : നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് വേളൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊറ്റനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം എസ് അനിൽകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. ശശികുമാർ ഇടപ്പുഴ അദ്ധ്യക്ഷ വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മാത്യു പാറേക്കാടൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സിദ്ധീക് പെരുമ്പിലായി, സമദ് പെരുമ്പിലായി, കെ കെ കൃഷ്ണൻ നമ്പൂതിരി, ബിന്ദു ചെറാട്ട്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീനിജ ബൈജു, ബ്ലോക്ക് മെമ്പർ ടെസ്റ്റി ജോയ് മെമ്പർമാരായ ബിബിൻ തുടിയത്ത്, യൂസഫ് കൊടകരപറമ്പിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ഐ ജോസ്, ജോണി കാച്ചപ്പിള്ളി എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡൻ്റ്മാർ, വാർഡ് പ്രസിഡന്റ്മാർ കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive