ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ ഒടുവിൽ നഗരം വൃത്തിയായി – ബോർഡുകളും ബാനറുകളും ഹോർഡിങ്‌സുകളും സ്ഥാപിക്കുന്നതിന് ഇനി അനുമതി നൽകുന്നതല്ല എന്ന് ഇരിങ്ങാലക്കുട നഗരസഭ

ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ ഒടുവിൽ നഗരം വൃത്തിയായി – പൊതു നിരത്തുകളിലും പാതയോരങ്ങളിലും യാതൊരു ബോർഡുകളും ബാനറുകളും ഹോർഡിങ്‌സുകളും സ്ഥാപിക്കുന്നതിന് ഇനി അനുമതി നൽകുന്നതല്ല എന്ന് ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലും സർക്കാരിന്റെ ഉത്തരവ് പ്രകാരവും ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വരുന്ന പൊതു നിരത്തുകളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും ഹോർഡിങ്സുകളും ഉൾപ്പടെ ഉള്ളവ എല്ലാം നികിയതായി നഗരസഭാ അധികൃതർ.

ഡിസംബർ 18 നു മുന്പായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും ഹോർഡിങ്സുകളും ഉൾപ്പടെ എല്ലാം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി തദ്ദേശ സ്വയംഭരണ വകുപ്പിന് ശക്തമായ നിർദേശവും താകീതും നൽകിയിരുന്നു.




ഇതിനായി രൂപീകരിച്ചിട്ടുള്ള സ്ക്വാഡ് മുഖേന കഴിഞ്ഞ ദിവസങ്ങളിലായി അനധികൃതമായി സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും എല്ലാം എടുത്തുമാറ്റി. നഗരത്തിൽ സിപി ഐ എം ഏരിയ സമ്മളനം നടുക്കുന്നതിന്റെ ബോർഡുകൾ ഉൾപ്പടെ നീക്കിയവയിൽ പെടുന്നു.


ഇരിങ്ങാലക്കുട നാഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിക്കുന്ന എല്ലാ പരസ്യ ബോർഡുകളും ാർഡുകളും നീക്കം ചെയ്യുന്നതിന് നഗരസഭ തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്ക്വാഡിന്റെ പ്രവർത്തനം എല്ലാ ആഴ്ചകളിലും തുടരുന്നതാണ്.



നഗരസഭ ആകയാൽ പരിധിയിൽ അനധികൃതമായി ഫ്ളക്‌സ് ബോർഡുകളും ബാനറും കൊടി തോരണങ്ങളും ഹോർഡിങ്‌സുകളും സ്ഥാപിക്കുന്നവർക്കെതിരെ ഹൈക്കോടതിയുടെ WP(C) 22750/2018 നമ്പർ കേസിലെ വിധി പ്രകാരം പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള നിയമ നടപടികൾക്ക് വിധേയമാകുന്നതും 5000 രൂപ വരെ പിഴ ഒടുക്കേണ്ടി വരുന്നതാണ്.



കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരസഭ പരിധിയിലുള്ള പൊതു നിരത്തുകളിലും പാതയോരങ്ങളിലും യാതൊരു ബോർഡുകളും ബാനറുകളും ഹോർഡിങ്‌സുകളും സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതല്ല എന്ന് നാഗരസഭ സെക്രട്ടറി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page