അനധികൃതമായി മദ്യവിൽപന നടത്തിയ 2 പേരെ എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട : അനധികൃതമായി മദ്യവിൽപന നടത്തിയ രണ്ടു പേരെ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും അറസ്റ്റ് ചെയ്തു.

മുകുന്ദപുരം താലൂക്ക് തെക്കുംകര വില്ലേജ് താണിയത്തു കുന്ന് ദേശത്ത് മദ്യവിൽ നടത്തിയ പടിയത്ത് വീട്ടിൽ കുമാരൻ (70), കളത്തിപറമ്പിൽ വീട്ടിൽ ഷിനോജ് കുമാർ ( 49) എന്നിവരാണ് അറസ്റ്റിലായത്.

കുമാരനെ ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേത്യത്വത്തിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തത്. ടി കേസ് അബ്കാരി ക്രൈം നമ്പർ 159/2024 ആയി രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ബിന്ദുരാജ് .വി.വി , അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ദി ബോസ്.ഇ.പി, ബാബു .പി.എം ,എക്സൈസ് ഡ്രൈവർ സുധീർ .കെ.കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഷിനോജ് കുമാ റിനെ ഇരിങ്ങാലക്കുട റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേത്യത്വത്തിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുയാണ് അറസ്റ്റ് ചെയ്തു.പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി.സി എസ് , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ബിന്ദുരാജ് .വി.വി , അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ദി ബോസ്.ഇ.പി, ബാബു .പി.എം ,എക്സൈസ് ഡ്രൈവർ സുധീർ .കെ.കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page