വാൾഡനിൽ യുവാക്കൾക്കായി ആറു ദിവസത്തെ ഫോറം തിയേറ്റർ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ, ന്യൂ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടോടോ സർക്കിൾ എന്ന നാടകക്കൂട്ടായ്മയുമായി സഹകരിച്ചു കൊണ്ട് യുവാക്കൾക്കായി ആറു ദിവസത്തെ ഫോറം തിയേറ്റർ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 1 മുതൽ 6 വരെ, മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ വച്ച് നടത്തുന്ന ഈ പണിപ്പുര നയിക്കുന്നത് ദില്ലിയിൽ നിന്നുള്ള യുവനാടക പ്രവർത്തകരായ മണിഭൂഷൺ കുമാർ (മഹി), മന്ദീര എന്നിവരാണ്.

വിശ്രുത ബ്രസീലിയൻ നാടകകാരനും പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റുമായിരുന്ന അഗസ്തോ ബോൽ 1970-കളിൽ വികസിപ്പിച്ചെടുത്ത മർദ്ദിതരുടെ നാടകവേദി (Theatre of the Oppressed) യുടെ ഒരു പ്രധാന സങ്കേതമാണ് ഫോറം തിയേറ്റർ (Forum Theatre). കാണികളെക്കൂടി അവതരണത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് രാഷ്ട്രീയ – സാമൂഹ്യപ്രശ്നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു ഫോറം തിയേറ്റർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9447189781 / 9946313441 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ പ്രസിഡണ്ട് രേണു രാമനാഥ് അറിയിച്ചു

You cannot copy content of this page