ഇരിങ്ങാലക്കുട : നഗരസഭ കെ.എസ്.ആർ.ടി.സി റോഡിൽ മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടി പിഴയടപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം. വാർഡ് 25 കെ.എസ്.ആർ.ടി.സി റോഡിൽ കഴിഞ്ഞ ദിവസം രാവിലെ ടുവീലറിൽ എത്തിയ യുവാക്കളാണ് മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി വഴിയിൽ ഉപേക്ഷിച്ച കടന്നുകളഞ്ഞത്.
തൊട്ടടുത്ത വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും വണ്ടി നമ്പർ കിട്ടിയതനുസരിച്ച് ആളെ പിടികൂടി 4000 രൂപ പിഴ അടപ്പിക്കുകയായിരുന്നു. നഗരസഭ ഈ വർഷം മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടി പലരിൽ നിന്നുമായി 3,20,000 രൂപ പിഴ അടപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive