ഇരിങ്ങാലക്കുട : അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്‌ഠനെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി എൻ വിനോദ് കുമാർ ആണ് IPC 302 വകുപ്പ് പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു.
മാള കുമ്പിടി സ്വദേശി നാലുകണ്ടൻ വീട്ടിൽ ആൻറു (56) എന്നയാളെ 2020 സെപ്റ്റംബർ 22 ന് ജ്യേഷ്‌ഠനായ മാള കുമ്പിടി സ്വദേശി നാലുകണ്ടൻ വീട്ടിൽ പോൾ (67) ഇരുവരും തമ്മിലുണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആൻറുവിൻറെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പോൾ വാഴക്കുഴി ഉണ്ടാക്കിയത് ആൻറു ഭാഗീകമായി മണ്ണിട്ടു മൂടിയതിനെതുടർന്നുള്ള തർക്കതിലുള്ള വൈരാഗ്യത്താലും ഇരുമ്പ് കമ്പി വടി കൊണ്ട് ആൻറുവിൻറെ മുഖത്തും കഴുത്തിലും തലയിലും പല തവണ അടിച്ച് ക്രൂരമായി കൊലപ്പെടുത്തി എന്നതാണ് കേസിനാസ്പദമായ സംഭവം.
ഈ കേസിൽ മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി വി, സബ് ഇൻസ്പെക്ടർ സുധാകരൻ.കെആർ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ സജിൻ ശശി വി ആണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പ്രതിയ്ക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച പ്രസ്താവിക്കും. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്മരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയേയും തെളിവായി നൽകിയിരുന്നു. പ്രോസിക്യൂഷനു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ.ജോജി ജോർജ (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിൻസൻറ് എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ സി പി ഓ വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive