ശക്തമായ സാംസ്കാരിക ബദലാവാൻ സംസ്കാര സാഹിതിക്ക് കഴിയും – എം.പി ജാക്സൻ

ഇരിങ്ങാലക്കുട : എതിർശബ്ദങ്ങളെ ദുർബലമാക്കുന്ന സാംസ്കാരികരംഗത്തെ ഏകാധിപത്യത്തിനെതിരെ ശക്തമായ ബദലാകാൻ സംസ്കാരസാഹിതിക്ക് കഴിയുമെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൻ പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലം സംസ്കാരസാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും വായന ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട നിയോജക മണ്ഡലം സംസ്കാരസാഹിതി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൾ ഹക്ക് മാസ്റ്റർ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്ത് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

മുൻ എം പി സാവിത്രി ലക്ഷ്മണൻ അംഗത്വ വിതരണം നടത്തി. ഇരിങ്ങാലക്കുട മണ്ഡലം സംസ്കാരസാഹിതി പ്രസിഡണ്ടായി അഡ്വ. ജോൺ നിധിൻ തോമസ്, കൺവീനർ ഗോപിക മനീഷ്, ട്രഷറർ ശിവരഞ്ജിനി പ്രസന്നൻ എന്നിവരും കമ്മിറ്റി അംഗങ്ങളും ചുമതല ഏറ്റെടുത്തു.

വായനദിനാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരി സുധാ മേനോൻ്റെ ഇന്ത്യ എന്ന ആശയം എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചക്ക് ജോസഫ് .ജെ. പള്ളിപ്പാട്ട് നേതൃത്വം നൽകി. ഗോപിക മനീഷ്, ശിവരഞ്ജിനി പ്രസന്നൻ, എ സി സുരേഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page