കാറളം വി.എച്ച്.എസ്.ഇ സ്കൂളിൽ എൻ.എസ്.എസ് ന്റെ നേതൃത്വത്തിൽ വായനദിനം ആചരിച്ചു

കാറളം : എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനം കാറളം വി.എച്ച്.എസ്.ഇ സ്കൂളിൽ ആഘോഷിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുഗതൻ പൊറത്തിശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു.

വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, പുതിയ തലമുറയെ പുസ്തകങ്ങളിലേക്കും ചിന്തയിലേക്കും എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.നമ്മുടെ നാട്ടിൽ അന്യംനിന്നുപോകുന്ന കലയായ കഥപ്രസംഘത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി അദ്ദേഹം നടത്തിയ സംവാദം മികച്ച സ്വാധീനം ചെലുത്തി.

പരിപാടിയിൽ പ്രധാന അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാർ, മറ്റു അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു. പുസ്തക പ്രദർശനം, വായനാ ആസ്വാദനങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page