നഗരസഭയുടെ അഭിമാന പദ്ധതിയായ ഷീ ലോഡ്ജ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭയുടെ അഭിമാന പദ്ധതിയായ ഷീലോഡ്ജ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് മുഖ്യഥിതി ആയിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറെക്കാടൻ കൗൺസിലർമാരായ ഒ എസ് അവിനാഷ്, സോണിയ ഗിരി, അഡ്വ കെ ആർ വിജയ, സന്തോഷ്‌ ബോബൻ, അൽഫോൻസ തോമസ്, പി ടി ജോർജ് എന്നിവർ സംസാരിച്ചു. നഗരസഭാ എഞ്ചിനിയർ സന്തോഷ്‌ കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി യോഗത്തിന് സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് ചടങ്ങിന് നന്ദി പറഞ്ഞു. നഗരസഭ മുൻ ചെയർപേഴ്സന്മാർ, മുൻ കൗൺസിലർമാർ,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രണ്ട് നിലകളിലായി അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള 20 മുറികളാണ് ഷി ലോഡ്ജിൽ ഉള്ളത്. ഇതിൽ മൂന്ന് കിടക്കുകളുള്ള രണ്ടു റൂമും, രണ്ട് കിടക്കകൾ ഉള്ള 18 റൂമുകളും ഉണ്ട്.1034 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 320 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള നാല് കടമുറികൾ, അടുക്കള, ഡൈനിങ്, പാർക്കിംഗ് എന്നീ സൗകര്യങ്ങളുണ്ട്. 3 പ്രൊജക്ടുകളിൽ ആയി ബഹു വർഷ വനിതാ ഘടകപദ്ധതിയായി (22/2/2019 2.20. കോടി, 2/3/2023 44,34,200, 20/12/2023 16,26,000) ആകെ 2,80,60,200 രൂപ വകയിരുത്തിയിട്ടുള്ളതാണ് ഷീ ലോഡ്ജിന്റെ എസ്റ്റിമേറ്റ്.

You cannot copy content of this page