ചീപ്പുംചിറ ഫെസ്റ്റിന് തുടക്കമായി

വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് കനോലി കനാലിനോട് ചേർന്നുള്ള പ്രകൃതിരമണീയമായ ചീപ്പും ചിറയിൽ ഫെബ്രുവരി 7 മുതൽ 11 വരെ സംഘടിപ്പിക്കുന്ന ചീപ്പുംഞ്ചിറ ഫസ്റ്റ് 2024ന് കൊടിയേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസ്നറിജാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് എം.എം. മുകേഷ് പതാക ഉയർത്തി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു സ്വാഗതം പറഞ്ഞു. ആദിദിന പരിപാടിയായ കവിയറിങ്ങ് പ്രശസ്ത കവി സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കലാ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page