ഇരിങ്ങാലക്കുട : ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന രണ്ട് അധ്യാപകർക്കും രണ്ട് അനധ്യാപകർക്കും ക്രൈസ്റ്റ് കോളേജിൽ പ്രൗഢ ഗംഭീരമായ യാത്രയയപ്പ് നൽകി. കെമിസ്ട്രി വിഭാഗം മേധാവി ഡോ. വി. ടി. ജോയ്, കോളജിൻ്റെ വൈസ് പ്രിൻസിപ്പാളും ഹിന്ദി വിഭാഗം മേധാവിയുമായ പ്രൊഫ. ഷീബ വർഗീസ് യു., ഗ്രൗണ്ട്സ്മാൻ മാർക്കർ ടി. ഒ. പോൾസൺ, സീനിയർ ക്ലർക്ക് ശ്രീ. പി. വി. പോൾസൺ എന്നിവരാണ് ഈ വർഷം ക്രൈസ്റ്റ് കലാലയത്തിൽ നിന്ന് വിരമിക്കുന്നത്.
ഇരുപത്തിയെട്ട് വർഷത്തെ സേവനത്തിന് ശേഷമാണ് ഡോ. വി. ടി. ജോയ് വിരമിക്കുന്നത്. രസതന്ത്ര വിഭാഗത്തിൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം വകുപ്പ് മേധാവി ആയിട്ടാണ് പടിയിറങ്ങുന്നത്. മികച്ച ഗവേഷകനായ അദ്ദേഹം അഞ്ചോളം ദേശീയ- അന്തർദേശീയ പേറ്റൻ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ഷീബ വർഗീസ് യു. 27 വർഷത്തെ തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. ഹിന്ദി വിഭാഗത്തിൽ അധ്യാപികയായി സേവനം ആരംഭിച്ച ഷീബ ടീച്ചർ വകുപ്പ് മേധാവിയായി കലാലയത്തിൻ്റെ പടിയിറങ്ങുന്നു.
മുപ്പത്തിനാല് വർഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് മാർക്കർ തസ്തികയിൽ നിന്നും ടി. ഒ. പോൾസൺ വിരമിക്കുന്നത്. ഇരുപത്തിയെട്ട് വർഷത്തെ സേവനത്തിനു ശേഷമാണ് സീനിയർ ക്ലർക്ക് പി. വി. പോൾസൺ വിരമിക്കുന്നത്. ക്രൈസ്റ്റ് കോളേജിൽ ലാബ് അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റൻറ് എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്തിന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട യാത്രയയപ്പ് സമ്മേളനത്തിൽ കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം. ആർ. ശശീന്ദ്രനാഥ് വിരമിക്കുന്നവരുടെ ചിത്രം അനാച്ഛാദനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷനായിരുന്നു.
സി എം ഐ തൃശ്ശൂർ ദേവമാതാ കൗൺസിലർ ഫാ. സന്തോഷ് മുണ്ടൻമാണി, പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ്, ഡോ. റാണി വർഗീസ്, ഫാ. ടെജി കെ തോമസ്, ഷാജു വർഗീസ്, പ്രൊഫ. കെ. ജെ. ജോസഫ്, വി. ഡി. വർഗീസ്, ബിജു വർഗീസ്, യൂണിയൻ ചെയർമാൻ ഭരത് ജോഗി, പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. മേരി പത്രോസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com