ഇരിങ്ങാലക്കുടയിൽ സാംസ്കാരിക സമുച്ചയം അനുവദിച്ചതിൽ പു.ക.സ സർക്കാരിനെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് ആസ്ഥാനം എന്ന നിലയിൽ ഇരിങ്ങാലക്കുടയിൽ സാംസ്ക്കാരിക സമുച്ചയം നിർമ്മിക്കണമെന്ന പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ആവശ്യത്തിന് ബഡ്ജറ്റിൽ തുക വകയിരുത്തിയതിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിനേയും കേരള സർക്കാരിനേയും പു.ക.സ. മേഖല ഭാരവാഹികൾ അഭിനന്ദിച്ചു.

continue reading below...

continue reading below..പൊറത്തിശ്ശേരിയിൽ മിനി ഇൻഡോർ സ്റ്റേഡിയം, കടുപ്പശ്ശേരിയിൽ സാംസ്കാരിക സമുച്ചയം എന്നിവയും അനുവദിച്ച ബഡ്ജറ്റ് ഇരിങ്ങാലക്കുടയുടെ സമഗ്ര സാംസ്കാരിക മുന്നേറ്റത്തിന് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡൻ്റ് ഖാദർ പട്ടേപ്പാടം, സെക്രട്ടറി ഡോ. കെ. രാജേന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

You cannot copy content of this page