കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എൻ.കെ ജോസഫിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതി ചുമതലയേറ്റു

കല്ലേറ്റുംകര : കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എൻ കെ ജോസഫിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി റിട്ടേണിംഗ് ആഫീസറിൽ നിന്നും ചുമതല ഏറ്റെടുത്തു.

പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി എൻ കെ ജോസഫിനേയും വൈസ് പ്രസിഡൻ്റായി കെ.കെ പോളിയേയും ഐക്യക‌ണ്ഠേന തിരെഞ്ഞെടുത്തു. ജനാർദ്ദനൻ പാലക്കൽ, ജിയോ തെക്കേത്തല, വത്സല രവീന്ദ്രൻ, ടി.എ ജോസ് മാസ്റ്റർ, കെ.വി ജോയ്, വിജയലക്ഷ്മി മുകുന്ദൻ, മോളി ജോസ്, ജുനിഷ ജിനോജ്, പി.എസ് സുഭാഷ്, രാജൻ കാര്യങ്ങാട്ടിൽ എന്നിവരാണ് പുതിയതായി തിരെഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ. കോൺഗ്രസ് പാനലിൽ പെട്ടവരാണെല്ലാവരും.

continue reading below...

continue reading below..
എല്ലാ വിഭാഗം സഹകാരികൾക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ മെമ്പർഷിപ്പ് നൽകുന്ന കല്ലേറ്റുംകര സഹകരണ ബാങ്കിൽ മത്സരമില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ 31 കൊല്ലമായി ബാങ്കിനെ നയിക്കുന്ന എൻ.കെ ജോസഫിൻറേയും സഹപ്രവർത്തകരുടേയും ഈ രംഗത്തുള്ള ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ അംഗീകാരമാണെന്ന് പുതിയ ഭരണസമിതിക്ക് നൽകിയ സ്വീകരണ യോഗത്തിൽ മണ്‌ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാബു തോമസ് അഭിപ്രായപ്പെട്ടു.പുതിയതായി അധികാരമേറ്റ ഭരണസമിതിയെ സെക്രട്ടറി കെ ലതയടക്കമുള്ള ജീവനക്കാരും സഹകാരികളും സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ കെ.പി ദേവസ്സിക്കുട്ടി മാസ്റ്റർ, സോമൻ ശാരദാലയം, പാലക്കൽ മാലതിയമ്മ, അനിയൻ നായർ, ഹൈമാവതി അമ്മ, സാജോ ജോൺ ഷാജു കോക്കാട്ട്, ജിജോ പൊഴോലിപറമ്പിൽ, ശശി കൈതയിൽ, കണ്ണമ്പിള്ളി പോൾസൺ, വർഗീസ് തുളുവത്ത് എന്നിവർ സംസാരിച്ചു.

You cannot copy content of this page