ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. മഞ്ജു കുര്യന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ‘ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ്’ ഡോ. മഞ്ജു കുര്യന്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പ്രിൻസിപ്പലും രസതന്ത്രം വിഭാഗത്തിൽ പ്രൊഫസറുമാണ് ഡോ. മഞ്ജു കുര്യൻ.

ക്രൈസ്റ്റ് കോളേജിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ എം ജി സർവകലാശാല വൈസ് ചൻസലർ പ്രൊഫ. ഡോ. സാബു തോമസ് അവാർഡ് സമ്മാനിച്ചു. കോളേജ് മാനേജർ ഫാദർ ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷനായിരുന്നു. സി എം ഐ ദേവമാതാ കൗൺസിലർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിളളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം യൂജിൻ മോറെലി, പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ്, എന്നിവർ പ്രസംഗിച്ചു.

അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും കലാ-സാംസ്കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ അവാർഡ്. മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ, കേരള പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻറ് ഡോ. എം. ഉസ്മാൻ, സിഎംഐ ദേവമാതാ വികർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Continue reading below...

Continue reading below...