ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം MHAT ന്‍റെ സഹകരണത്തോടെ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു . മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപക ഡയറക്ടർ ഡോ. മനോജ്കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ഉണ്ണായി വാര്യർ കലാനിലയത്തിൽ ചേർന്ന യോഗത്തിൽ ആർദ്രം ചെയർമാൻ ഉല്ലാസ് കലാകാട്ട് അധ്യക്ഷത വഹിച്ചു. ആർദ്രം കോഡിനേറ്റർ പ്രദീപ് മേനോൻ സ്വാഗതവും സെക്രട്ടറി ടി.എൽ ജോർജ് നന്ദിയും പറഞ്ഞു.
ഡോ. വേണുഗോപാല മേനോൻ, പ്രവാസി വ്യവസായി ജമാൽ കാരയിൽ എന്നിവർ ആശംസകള്‍ നേർന്നു സംസാരിച്ചു. കിടപ്പുരോഗികൾക്ക് പുതപ്പു കിറ്റ് വിതരണം ഡോക്ടർ പുഷ്പവതി സുഗതൻ നിർവഹിച്ചു. ജനപ്രതിനിധികൾ, ആർദ്രം പ്രവർത്തകർ, സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ളവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com