ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടക വേദിയുടെ പുല്ലൂർ നാടകരാവിന്‍റെ ഭാഗമായി ഒക്ടോബർ 23 മുതൽ 29 വരെ ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദേവസി – എളന്തോളി മാണിക്കുട്ടി സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമേളയുടെ കൊടിയേറ്റ കർമ്മം കൂടിയാട്ട കലാകാരൻ ഗുരു ജി വേണു നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം അവതരണങ്ങൾക്ക് വേദികൾ സൗജന്യമായി വിട്ടു നൽകണമെന്ന് വേണുജി അഭിപ്രായപ്പെട്ടു
ഒക്ടോബർ 23 ന് തിരുവനന്തപുരം അജന്ത തിയ്യറ്റർ ഗ്രൂപ്പിന്റെ മൊഴി
24 ന് വെഞ്ഞാറമൂട് സൗപർണ്ണികയുടെ മണികർണ്ണിക
25 ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്
26 ന് നെയ്യാറ്റിൻകര സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ
27 ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം
28 ന് പാലാ കമ്മ്യൂണിക്കേക്ഷൻ സ്ന്റെ ജീവിതം സാക്ഷി
29 ന് പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ പച്ചിലകൾ ചിരിക്കുമ്പോൾ
പുല്ലൂർ ചമയം നാടക വേദി അവതരിപ്പിക്കുന്ന നാടകം ഇലകൾ പച്ച കൂടാതെ 28ന് ഏകാങ്ക നാടകമൽസരം ഉണ്ടായിരിക്കും
എ എൻ രാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ, വി കെ ലക്ഷ്മണൻ നായർ, ഭരതൻ കണ്ടേക്കാട്ടിൽ എ സി സുരേഷ് വാര്യർ, കെ ആർ ഔസേപ്പ്, പി കെ ഭരതൻ മാസ്റ്റർ, വിസി പ്രഭാകരൻ എന്നിവർ ആശംസകൾ അറിയിച്ചു. സജു ചന്ദ്രൻ സ്വാഗതവും വേണു ഇളന്തോളി നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews