മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജീൻശ്രീ ഗ്രൂപ്പിന്‍റെ വാഹനത്തിനു നേരെ നടന്ന ആക്രമണത്തിലെ കുറ്റക്കാരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല, നടപടി ആവശ്യപ്പെട്ട് ജീവനക്കാരികൾ

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജീൻശ്രീ ഗ്രൂപ്പിൻറെ വാഹനത്തിനു നേരെ നടന്ന ആക്രമണത്തിലെ കുറ്റക്കാരെ മൂന്നു ദിവസമായിട്ടും ഇതുവരെയും കണ്ടത്താനായിട്ടില്ല. നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹൈജീൻ ശ്രീ ജീവനക്കാരികൾ നഗരസഭയെയും പോലീസിനെയും സമീപിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിഷിച്ചില്ലെങ്കിൽ ഇനിയും ഇത്തരം സാമോഹ്യ വിരുദ്ധർ അഴിഞ്ഞാടും എന്ന് ഇവർ പറയുന്നു.

ബുധനാഴ്ച വൈകിട്ട് നഗരസഭ കാര്യാലയത്തിന് സമീപം പാർക്ക് ചെയ്ത ഹൈജീൻശ്രീ ഗ്രൂപ്പിന്‍റെ വാഹനമായാ പിക്ക് അപ്പ് ഓട്ടോറിക്ഷയുടെ ഇടതു വാതിലിന്‍റെ ഗ്ലാസ് ആണ് അക്രമികൾ തകർത്ത നിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ ജോലിക്ക് വന്ന ഹൈജീൻ ശ്രീ ഗ്രൂപ്പ് അംഗങ്ങൾ ആണ് വാഹനത്തിന് നേരെ ആക്രമണം നടന്നതായി ശ്രദ്ധിച്ചത്.

ഈ സംഭവത്തെ തുടർന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഈ വാഹനം രണ്ടു ദിവസമായി വാഹനം ഓടാത്തതിനാൽ സ്ഥലങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാൻ പറ്റിയിരുന്നില്ല. ഇത് പ്രശ്നങ്ങൾ ഗുരുതരമാക്കിയിരുന്നു. ആഴ്ചയിൽ ദിവസങ്ങൾ ഇടവിട്ടാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത് . പല കരണങ്ങളിലൂം ഇടക്ക് ഇവ തടസപ്പെടാറുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് വലിയ പ്രയാസങ്ങളാണ് വരുത്തിവക്കുന്നത് . ഇതിനെ തുടർന്ന് ഒരു വാഹനം വാടകയ്ക്ക് എടുത്തിട്ടാണ് ശനിയാഴ്ച മുതൽ മാലിന്യം ട്രെഞ്ചിംഗ്ഗ്രൗണ്ടിലേക്ക് മാറ്റി തുടങ്ങിയത് എന്ന് ഗ്രൂപ്പിലെ മെമ്പറായ വള്ളിയമ്മ പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സിനും സെക്രട്ടറിക്കും ഇരിങ്ങാലക്കുട പോലീസിനും പരാതി നൽകിയിട്ടുണ്ട് കുറ്റക്കാരെ കണ്ടെത്തിയാൽ തക്കതായ ശിക്ഷ തന്നെ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. നഗരസഭ പരിസരത്ത് നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ ആണ് സാമൂഹ്യവിരുദ്ധർ കൂടുന്നത് എന്നും ഇവർ പറഞ്ഞു.

ഹൈജീൻശ്രീ ഗ്രൂപ്പ് ലോൺ എടുത്ത നാലു വാഹനങ്ങൾ ആണ് ഉള്ളത്. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽ നിന്നും ലഭിക്കുന്ന പൈസയാണ് ഇവരുടെ ഏക വരുമാനം. അതിനാൽ തന്നെ പുതിയ ഒരു ഗ്ലാസ് വാങ്ങി വെക്കുന്നത് ഇവർക്ക് വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. അതിനാൽ ഇരിങ്ങാലക്കുട നഗരസഭ മുൻകൈയെടുത്ത് പുതിയ ഗ്ലാസ് വയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

.

You cannot copy content of this page