വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി

കാക്കത്തുരുതി : കടുത്ത ചൂടിൽ പൊതുജനങ്ങളുടെ ദാഹമകറ്റാൻ എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത്തെ തണ്ണീർ പന്തൽ കാക്കത്തുരുതി ബസ് സ്റ്റോപ്പ് പരിസരത്ത് ഒരുക്കി. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ആർ രമേഷ് നിർവ്വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം ജോ സെക്രട്ടറി വിഷ്ണു ശങ്കർ, മേഖല പ്രസിഡൻറ് അഭിജിത് , കാർത്തിക് മേഖല കമ്മിറ്റിഅംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.