ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 31ന് കൊടികയറി ഫെബ്രുവരി 9ന് ആറാട്ടോടുകൂടി സമാപിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 29 മുതൽ 31 വരെ ദ്രവ്യകലശവും ശുദ്ധിയും ഉണ്ടായിരിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ബ്രഹ്മശ്രീ വടക്കേടത്ത് പെരുമ്പടപ്പ് കേശവൻ നമ്പൂതിരി, ബ്രഹ്മശ്രീ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ബ്രഹ്മശ്രീ ഓട്ടൂരുമേക്കാട്ട് വിനോദൻ നമ്പൂതിരി എന്നി വർ നേതൃത്വം നൽകും.
ജനുവരി 31 വെള്ളിയാഴ്‌ച സന്ധ്യക്ക് 6 ന് സംഗീത കച്ചേരി, 6.30ന് ഭരതനാട്യം, രാത്രി 7ന് കലാപരിപാടി കളുടെ ഉദ്ഘാടനം, 7.20 ന് ഭക്തിഗാനാമൃതം, 7.30 ന് തിരുവാതിരക്കളി, 7.45 ന് കോൽക്കളി, 8.00 ന് തിരുവാതിരക്കളി, 8.30 ന് കൊടിയേറ്റം, 8.45 ന് സംഗീതാർച്ചന, 9.15 ന് നൃത്തനൃത്യങ്ങൾ, 10.00 ന് കൊടിപ്പുറത്ത് വിളക്ക്
ഫെബ്രുവരി 1 ശനിയാഴ്‌ച രാവിലെ 8.30ന് ശീവേലി, സന്ധ്യക്ക് 6.00ന് കീർത്തനം, 6.15ന് തിരുവാതിര ക്കളി, 6.30ന് ചാക്യാർകൂത്ത്, 6.30ന് സെമിക്ലാസിക്കൽ ഡാൻസ്, 6.45ന് നൃത്തനൃത്യങ്ങൾ, രാത്രി 7.45ന് തിരുവാതിരക്കളി, 8.00ന് നൃത്തനൃത്യങ്ങൾ, 8.45ന് വിളക്കെഴുന്നള്ളിപ്പ്.
ഫെബ്രുവരി 2 ഞായറാഴ്‌ച രാവിലെ 8.30ന് ശീവേലി, സന്ധ്യക്ക് 6.00ന് ശ്രീ വിനീത് ചാക്യാർ അവതിരി പ്പിക്കുന്ന ചാക്യാർകൂത്ത്, രാത്രി 7.00 ന് കോട്ടയം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദ ലയം, 8.45 ന് വിളക്കെഴുന്നള്ളിപ്പ്
ഫെബ്രുവരി 3 തിങ്കളാഴ്‌ച രാവിലെ 8.30 ന് ശീവേലി, സന്ധ്യക്ക് 6 ന് തിരുവാതിരക്കളി, 6.15ന് സെമിക്ലാ സിക്കൽ ഡാൻസ്, 6.30ന് തായമ്പക, 6.30ന് ഭരതനാട്യം, രാത്രി 7.00ന് നൃത്തനൃത്യങ്ങൾ, 8 ന് തിരുവാതി രക്കളി, 8.15ന് നൃത്തനൃത്യങ്ങൾ, 8.45 ന് വിളക്കെഴുന്നള്ളിപ്പ്
ഫെബ്രുവരി 4 ചൊവ്വാഴ്‌ച രാവിലെ 8.30 ന് ശീവേലി, സന്ധ്യക്ക് 6ന് അഷ്ടപദി, തിരുവാതിരക്കളി, 6.30ന് ചാക്യാർകൂത്ത്, 6.30ന് സെമിക്ലാസിക്കൽ ഡാൻസ്, 7 ന് മജീഷ്യൻ കലാഭവൻ പ്രവീൺ അവതരിപ്പി ക്കുന്ന മാജിക് ഷോ, 8.45 ന് വിളക്കെഴുന്നള്ളിപ്പ്
ഫെബ്രുവരി 5 ബുധനാഴ്‌ച രാവിലെ 8.30ന് ശീവേലി, സന്ധ്യക്ക് 6 ന് ശ്രീ ആവണങ്ങാട്ടിൽ കളരി സർവ്വ തോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി, കഥ: ശ്രീരാമപട്ടാഭിഷേകം, രാത്രി 8.45 ന് വിളക്കെഴുന്നള്ളിപ്പ്, 10.30ന് തിരുവനന്തപുരം അതുല്യയുടെ നാടകം, ശ്രീ ഗുരുവായുരപ്പനും ഭക്തകവി പൂന്താനവും.
ഫെബ്രുവരി 6 വ്യാഴാഴ്‌ച രാവിലെ 8.30ന് തൃപ്രയാർ ശരവണരാജ് & പാർട്ടിയുടെ നാദസ്വരക്കച്ചേരി, 10 ന് കാണിക്കയിടൽ മാതൃക്കൽ ദർശനം, ഉച്ചയ്ക്ക് 12 ന് ഹവിസ്സ് അന്നദാനം, സന്ധ്യക്ക് 6 ന് സംഗീതാർച്ചന, 6.30 ന് ചാക്യാർകൂത്ത്, 6.45 നൃത്തസന്ധ്യ, 7.30ന് നൃത്താർച്ചന, 8.30ന് നൃത്തനൃത്യങ്ങൾ, 8.45 ന് വിള ക്കെഴുന്നള്ളിപ്പ്
ഫെബ്രുവരി 7 വെള്ളിയാഴ്‌ച വലിയവിളക്ക്: രാവിലെ 9 ന് ഏഴ്ആനകളോടുകൂടിയ ശീവേലി, പെരുവ നം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 ന് അന്നദാനം, സന്ധ്യക്ക് 6.45 ന് ശ്ശൂർ നാദോപാസന അവതരിപ്പിക്കുന്ന ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീ ബൽറാമിൻ്റെ സംഗീത സന്ധ്യ, രാത്രി 8.45 ന് ഏഴ് ആനകളോടുകൂടി വിളക്കെഴുന്നള്ളിപ്പ്, മേളകലാരത്നം ശ്രീ കലാമണ്ഡലം ശിവദാസി ന്റെ പ്രമാണത്തിൽ പഞ്ചാരിമേളം.
ഫെബ്രുവരി 8 ശനിയാഴ്‌ച പള്ളിവേട്ട രാവിലെ 9 ന് ഏഴ്ആനകളോടുകൂടിയ ശീവേലി, പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 ന് അന്നദാനം, സന്ധ്യക്ക് 6.30ന് ചേർത്തല ശ്രീ സരുൺ രവീന്ദ്രൻ അവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ ഫ്യൂഷൻ നൃത്താമ തം, 6.30ന് ശ്രീ പോരൂർ ഉണ്ണികൃഷ്‌ണൻ & കല്‌പാത്തി ബാലകൃഷ്‌ണൻ അവതരിപ്പിക്കുന്ന ഡബിൾ തായമ്പക, രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 10ന് ശ്രീ കൊരുന്തരപ്പിള്ളി മനോജ് & പാർട്ടിയുടെ പഞ്ചവാദ്യം, തുടർന്ന് പാണ്ടിമേളം
ഫെബ്രുവരി 9 ഞായറാഴ്‌ച ആറാട്ട് രാവിലെ 9 ന് ആറാട്ടെഴുന്നള്ളിപ്പ്, 10 ന് ആറാട്ട്, തുടർന്ന് കൊടിക്കൽ പറ, ആറാട്ടുകഞ്ഞി വിതരണം.
ജനുവരി 30 ന് രാവിലെ 9 ന് ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ ഉണ്ടായിരിക്കുന്നതാണ്.
10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വളരെ ഭംഗിയായി നടത്തുന്നതിന് വേണ്ട എല്ലാ ഏർപ്പാടുകളും പൂർത്തീകരിച്ചതായി ദേവസ്വം പ്രസിഡൻ്റ് ഡോ. മുരളി ഹരിതം, വൈസ് പ്രസിഡന്റ് വിഷ്ണു നമ്പൂതിരി, സെക്രട്ടറി കെ.കെ. കൃഷ്‌ണൻ നമ്പൂതിരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഖിൽ ഉണ്ണികൃഷ്‌ണൻ, പബ്ലിസിറ്റി ചെയർമാൻ പ്രസാദ് നെടുംപറമ്പിൽ, പബ്ലിസിറ്റി കൺവീനർ മാരായ സി.സി. സുരേഷ്, എ.സി. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive