ഗൃഹസ്ഥാശ്രമിയായ ഇരിങ്ങാലക്കുട അയ്യങ്കാവ് ക്ഷേത്രത്തിലെ ശാസ്താവിന്‍റെ പ്രതിഷ്ഠാദിനം ജൂൺ 28 ന്

ഇരിങ്ങാലക്കുട : ഗൃഹസ്ഥാശ്രമിയായ ഇരിങ്ങാലക്കുട അയ്യങ്കാവ് ക്ഷേത്രത്തിലെ ശാസ്താവിന്‍റെ പ്രതിഷ്ഠാദിനം ജൂൺ 28 ന് (മിഥുനത്തിലെ ചിത്തിര ) ആഘോഷിക്കും . പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണ് ഇരിങ്ങാലക്കുട അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ മുഖ്യ ഉപദേവൻ.

ഗൃഹസ്ഥാശ്രമിയായ ശ്രീധര്‍മ്മശാസ്താവ് എന്ന സങ്കല്‍പ്പമാണ് ആദ്യം അവതരിപ്പിക്കുന്നത്. ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം തപസ്വിയായ ശാസ്താവിന്റേതാണ്. എന്നാല്‍ ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.

പ്രതിഷ്ഠാദിനതോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ശാസ്താവിന് പൂജകളും കലശവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7.30 മുതൽ ക്ഷേത്രനടപ്പുരയിൽ വാദ്യകലയിലെ യുവപ്രതിഭ ഇരിങ്ങാലക്കുട നീരജും സംഘവും അണിനിരക്കുന്ന പഞ്ചാരിമേളം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ തട്ടകനിവാസികളായ ദേവീ ഭക്തർ വഴിപാടായി ശാസ്താക്ഷേത്രത്തിന്റെ സോപാനം പിച്ചള പൊതിഞ്ഞ് ഭഗവാന് സമർപ്പിക്കുന്ന ചടങ്ങും സന്ധ്യക്ക്‌ ദേവിക്കും ശാസ്താവിനും വിശേഷാൽ നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

continue reading below...

continue reading below..

You cannot copy content of this page