മൂന്നാമത് വിമല ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 ന്

ഇരിങ്ങാലക്കുട : വിമല സെൻട്രൽ സ്കൂൾ താണിശ്ശേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വിമല ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 ന് നടക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മുന്നൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഫാ. തോമസ് ആലുക്ക ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ ശങ്കർ സമ്മാനദാനം നിർവഹിക്കും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതവഹിക്കും.

വിമല സെൻറൽ സ്കൂൾ പ്രിൻസിപ്പൾസിസ്റ്റർ സെലിൻ നെല്ലുംകുഴി മത്സരത്തിന്റെ ഫ്ലാഗ് ഹോസ്റ്റിംഗ് നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് കെ ജെ പിയൂസ് കണ്ടംകുളത്തി ആശംസകൾ നേർന്നു സംസാരിക്കും.

ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ലഹരി വിമുക്ത ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും ലഹരി വിമുക്തി റിസോഴ്സ് പേഴ്സൺ പി എം ജദീർ വിശദികരിച്ചു.

പ്രിൻസിപ്പൾ സിസ്റ്റർ സെലിൻ നെല്ലംകുഴി, ലഹരി വിമുക്തി റിസോഴ്സ് പേഴ്സൺ പി എം ജദീർ, എക്സൈസ് ഓഫീസ് ഇരിങ്ങാലക്കുട, പിടിഎ പ്രതിനിധി പ്രജീഷ് പി.സി, ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്ററും സ്കൂൾ പിടി അധ്യാപകനുമായ ആൽവിൻ പോൾസൺ, സ്കേറ്റിംഗ് കോഡിനേറ്റർ നിമ്മി ജോഷി, വിദ്യാർത്ഥി പ്രതിനിധികളായറോയ്സ് ജോഷി, ഷോണ ഷോബി, സ്റ്റാഫ് സെക്രട്ടറി ടെസി ആന്റണി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page